• Home
  • News
  • ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം; കേരളത്തിലെ ആദ്യ വിദ്യാര്‍ത്ഥി എറണാകുളം മഹാരാജ

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം; കേരളത്തിലെ ആദ്യ വിദ്യാര്‍ത്ഥി എറണാകുളം മഹാരാജാസ് കോളേജിലെത്തി

 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം അനുവദിച്ച പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തിലെ ആദ്യ വിദ്യാര്‍ത്ഥി എറണാകുളം മഹാരാജാസ് കോളേജിലെത്തി. നെന്‍മാറ സ്വദേശിയായ പ്രവീണ്‍നാഥ് ആണ് ട്രാന്‍സ്‌ജെന്‍ഡറെന്ന സ്വത്വത്തില്‍ തന്നെ മഹാരാജാസില്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പ്രവേശനം നേടിയത്. 

നിറഞ്ഞ കയ്യടിയോടെയാണ് മഹാരാജാസിലെ ഒന്നാംവര്‍ഷ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥികള്‍ പ്രവീണിനെ ക്ലാസിലേക്ക് എതിരേറ്റത്.  ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സഹപാഠിയായി വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഏതു വിഭാഗക്കാരെയും സ്വീകരിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പസിന്റെ സംസ്‌കാരമെന്നും ഇവര്‍ പറയുന്നു.

ഈ വര്‍ഷം മഹാരാജാസില്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കെ.എന്‍.കൃഷ്ണകുമാര്‍ പറഞ്ഞു.

Entertainment