• Home
  • News
  • ഒമാനിൽ വാഹനാപകടം 5 യെമനികൾ മരിച്ചു

ഒമാനിൽ വാഹനാപകടം 5 യെമനികൾ മരിച്ചു

മസ്‌കറ്റ്: ദാഹിറ ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് യെമനികൾ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു.

അൽ ഹംറ അൽ ദോറ മേഖലയിലാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗത ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കൂടുതൽ ദൂരം യാത്രയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് ടയറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Related News