• Home
  • News
  • ഖത്തർ :ഹജ്ജ് തീർത്ഥാടകരെ വിലക്കുകയാണെന്ന ആരോപണം മതകാര്യ മന്ത്രാലയം തള്ളി

Join Our Whatsapp News Group!

Get Latest Gulf Malayalam News Instantly On Your Phone.

ഖത്തർ :ഹജ്ജ് തീർത്ഥാടകരെ വിലക്കുകയാണെന്ന ആരോപണം മതകാര്യ മന്ത്രാലയം തള്ളി

ദോഹ: ഖത്തർ തങ്ങളുടെ പൗരന്മാരെ ഹജ്ജ് തീർത്ഥാടനത്തിൽ നിന്നും വിലക്കുന്നതായുള്ള ആരോപണങ്ങൾ ഖത്തർ മതകാര്യ മന്ത്രാലയം നിഷേധിച്ചു.ഗൾഫ് പ്രതിസന്ധിയെ മതകാര്യ വിഷയങ്ങളിൽ കൂട്ടിയിണക്കി രാഷ്ട്രീയം കളിക്കുന്ന ഉപരോധ രാഷ്ട്രങ്ങളിലെ മാധ്യമങ്ങൾ വഴിയാണ് ഇത്തരം ആരോപണങ്ങൾ പ്രചരിക്കുന്നത്.

ഖത്തരി പൗരന്മാർക്ക് ഹജ്ജിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെ കുറിച്ച് സൗദി മതകാര്യ മന്ത്രാലയവുമായും ഉന്നത ഉദ്യോഗസ്ഥരുമായും നിരവധി തവണ ഖത്തർ അധികൃതർ ആശയവിനിമയം നടത്തിയതാണ്. ഹജ്ജ് വിഷയത്തിൽ സൗദി അധികൃതരുടെ ഉറപ്പു ഒരുതരത്തിലും പാലിക്കപ്പെട്ടിട്ടില്ലെന്നും ഇത് മറച്ചു വെക്കാനാണ് ഖത്തർ സ്വമേധയാ തങ്ങളുടെ പൗരന്മാരെ ഹജ്ജിനയക്കുന്നില്ലെന്ന പുതിയ വാദവുമായി ഉപരോധ രാഷ്ട്രങ്ങൾ മുന്നോട്ടുവന്നിരിക്കുന്നതെന്നും ഖത്തർ ഔകാഫ് മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാൻ സൗദിയിലെത്തിയ ഖത്തരികളോട് അധികൃതർ മനുഷ്യത്വ രഹിതമായി പെരുമാറിയതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. തീർത്ഥാടനത്തിനായി സൗദിയിലെത്തുന്ന ഖത്തരി പൗരന്മാരോട് രാഷ്ട്രീയ വിദ്വേഷം തീർക്കാനാണ് സൗദി ശ്രമിക്കുന്നതെന്നും നിര്ഭയമായി ഹജ്ജ് നിർവഹിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി.

Related News

Entertainment

Business