• Home
  • News
  • സൗദി : വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഗേജുകള്‍ നഷ്ടമായാല്‍ ടെന്‍ഷന്‍ വേണ്ട

സൗദി : വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഗേജുകള്‍ നഷ്ടമായാല്‍ ടെന്‍ഷന്‍ വേണ്ട

ജിദ്ദ:സൗദി വിമാനത്താവളത്തില്‍ ലഗേജുകള്‍ നഷ്ടമായാല്‍ ഇനി 5960 റിയാല്‍ നഷ്ടപരിഹാരം വിമാനക്കമ്പനികള്‍ നല്‍കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലി. ബാഗേജുകള്‍ നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം തേടി യാത്രക്കാരില്‍ നിന്ന് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയിരിക്കണം എന്നതാണ് പുതിയ നിയമം.

ബാഗേജുകളില്‍ വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ വിലയ്ക്ക് തുല്യമായ തുക നഷ്ടപരിഹാരമായി തേടുന്നതിന് യാത്രക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇതിന് വിമാനത്തില്‍ കയറുന്നതിനു മുമ്പ് തന്നെ പ്രത്യേക ഫോറം പൂരിപ്പിച്ച് ബാഗേജുകളിലുള്ള വില പിടിച്ച വസ്തുക്കളെ കുറിച്ചുള്ള വിവരം യാത്രക്കാര്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ബാഗേജുകള്‍ എത്തുന്നതിന് കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളിലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വിമാന കമ്പനികള്‍ക്ക് ബാധ്യസ്ഥമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു.

Related News

Entertainment