• Home
  • News
  • പൊ​തു​മാ​പ്പ്:അ​ൽ അ​വീ​ർ കേ​ന്ദ്ര​ത്തി​ൽ സ്വീ​ക​രി​ച്ച​ത് 1534 അ​പേ​ക്ഷ

പൊ​തു​മാ​പ്പ്:അ​ൽ അ​വീ​ർ കേ​ന്ദ്ര​ത്തി​ൽ സ്വീ​ക​രി​ച്ച​ത് 1534 അ​പേ​ക്ഷ

ദു​ബൈ:അ​ൽ അ​വീ​റി​ലെ പൊ​തു​മാ​പ്പ് സേ​വ​ന​കേ​ന്ദ്രം ആ​ദ്യ ദി​നം ബു​ധ​നാ​ഴ്ച സ്വീ​ക​രി​ച്ച​ത് 1534 അ​പേ​ക്ഷ​യാ​ണെ​ന്ന് പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​െ​ൻ​റ ചു​മ​ത​ല​യു​ള്ള ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഖ​ല​ഫ് ആ​ൽ ഗൈ​ത്ത്‌ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘താ​മ​സ​രേ​ഖ​ക​ൾ ശ​രി​യാ​ക്കി ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കൂ’ സ​ന്ദേ​ശ​ത്തി​ൽ ആ​രം​ഭി​ച്ച പൊ​തു​മാ​പ്പി​െ​ൻ​റ ആ​ദ്യ ദി​വ​സം ത​ന്നെ വി​വി​ധ രാ​ജ്യ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ അ​ൽ അ​വീ​ർ  കേ​ന്ദ്ര​ത്തി​ലെ​ത്തി. ആ​ദ്യ ദി​വ​സം ത​ന്നെ ഇ​വി​ടെ​നി​ന്ന് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കി​യ​ത് 326 പേ​ർ​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

അ​മ​ർ സെ​ൻ​റ​ർ വ​ഴി 416 പേ​ർ പു​തി​യ വി​സ​യി​ലേ​ക്ക് മാ​റാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റെ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ഒാ​ഫി​സി​ൽ അ​മ​ർ ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 8005111ലേ​ക്ക് 7000- അ​ന്വേ​ഷ​ണ ഫോ​ൺ വി​ളി​ക​ളാ​ണ് വ​ന്ന​ത്. ഇ​തി​ൽ 2365 വി​ളി​ക​ളും പൊ​തു​മാ​പ്പി​െ​ൻ​റ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​യി​രു​ന്നു. അ​വീ​ർ പൊ​തു​മാ​പ്പ് കേ​ന്ദ്രം അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ഉ​സൈ​ൻ ദൗ​ർ​വേ​സും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  പ​ങ്കെ​ടു​ത്തു.

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി രാ​ജ്യ​ത്ത്  ത​ങ്ങു​ന്ന​വ​രും വീ​ട്ടു​ജോ​ലി​ക്ക്​ എ​ത്തി​യ സ്ത്രീ​ക​ളു​മാ​ണ് പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ലാ​യി എ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സാ​യി​ദ് വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് രാ​ജ്യ​ത്ത് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ​യോ മ​റ്റു ശി​ക്ഷാ​ന​ട​പ​ടി​ക​ളോ നേ​രി​ടാ​തെ ത​ന്നെ താ​മ​സ​രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ക​യോ സ്വ​ദേ​ശ​ത്ത​ക്ക് മ​ട​ങ്ങു​ക​യോ ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പൊ​തു​മാ​പ്പ്  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ള്ള​ത്. അ​ൽ അ​വീ​റി​ലെ കേ​ന്ദ്ര​ത്തി​ൽ ദു​ബൈ പൊ​ലീ​സ്, ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്, ദു​ബൈ കോ​ർ​പ​റേ​ഷ​ൻ ആം​ബു​ല​ൻ​സ് സ​ർ​വീ​സ​സ്, ആ​ർ.​ടി.​എ, മ​നു​ഷ്യ​വി​ഭ​വ -സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം, പെ​ർ​മ​ന​ൻ​റ്​ ക​മ്മി​റ്റി ഓ​ഫ് ലേ​ബേ​ഴ്സ് അ​ഫ​യേ​ഴ്‌​സ്, യൂ​നി​യ​ൻ കോ​ഒാ​പ​റേ​റ്റീ​വ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളും സേ​വ​ന​സ​ന്ന​ദ്ധ​രാ​യു​ണ്ട്. വി​വി​ധ രാ​ജ്യ​ത്തി​െ​ൻ​റ പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ഇ​വി​ടെ തു​റ​ന്നി​ട്ടു​ണ്ട്. പു​തി​യ വി​സ​ക​ളി​ലേ​ക്ക് മാ​റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ അ​മ​ർ സെ​ൻ​റു​ക​ളെ​യോ ത​സ്ഹീ​ൽ കേ​ന്ദ്ര​ങ്ങ​ളെ​യോ സ​മീ​പി​ക്ക​ണ​മെ​ന്ന് അ​മ​ർ ഉ​പ​ഭോ​ക്​​തൃ ഹാ​പ്പി​ന​സ് സെ​ൻ​റ​ർ മേ​ധാ​വി മേ​ജ​ർ സാ​ലിം ബി​ൻ അ​ലി അ​റി​യി​ച്ചു. അ​വീ​റി​ലെ പൊ​തു​മാ​പ്പ് കേ​ന്ദ്രം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളൊ​ഴി​ച്ച്​ ഒ​ഴി​ച്ച് ആ​ഴ്ച​യി​ൽ അ​ഞ്ച്​ ദി​വ​സം പ്ര​വ​ർ​ത്തി​ക്കും.

Related News