• Home
  • News
  • രോഗികൾക്ക് വിദേശ ചികിത്സ ലഭ്യമാക്കൽ; സ്വകാര്യ മേഖലയിലെ ഡോക്ടർമാരെ ഒഴിവാക്കണം

രോഗികൾക്ക് വിദേശ ചികിത്സ ലഭ്യമാക്കൽ; സ്വകാര്യ മേഖലയിലെ ഡോക്ടർമാരെ ഒഴിവാക്കണം

കുവൈത്ത് സിറ്റി∙ സ്വദേശി രോഗികൾക്ക് വിദേശ ചികിത്സ ശുപാർശ ചെയ്യാനുള്ള പാനലിൽനിന്ന് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെ ഒഴിവാക്കണമെന്ന് നിർദേശം. ഉമർ അൽ തബ്‌തബാ‌ഇ എം‌പിയാണ് സർക്കാർ മുൻപാകെ നിർദേശം ഉന്നയിച്ചത്.

പാനലിലുള്ള സ്വകാര്യമേഖലയിലെ ഡോക്ടർമാർ പലപ്പോഴും രോഗികൾക്ക് വിദേശ ചികിത്സ ലഭ്യമാക്കുന്നത് അനുകൂലിക്കാറില്ലെന്നും രോഗികളെ തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രികളിൽതന്നെ തുടർന്നും ചികിത്സിപ്പിക്കാനുള്ള തന്ത്രമാണ് അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.