• Home
  • News
  • ഖത്തർ : ഈന്തപ്പഴ ഉൽസവം ഇന്നു സമാപിക്കും

ഖത്തർ : ഈന്തപ്പഴ ഉൽസവം ഇന്നു സമാപിക്കും

ദോഹ : ഈന്തപ്പഴ ഉൽസവം ഇന്നു തീരുന്നു.രണ്ടാഴ്ചയിലേറെയായി സൂഖ് വാഖിഫിൽ നടക്കുന്ന ഈന്തപ്പഴ ഉൽസവത്തിനു മികച്ച പ്രതികരണമാണു ലഭിച്ചത്. 150 ടണ്ണിലേറെ ഈന്തപ്പഴം ഇതിനകം വിറ്റഴിച്ചുകഴിഞ്ഞു. അൻപതിനായിരത്തോളം പേരും ഈന്തപ്പഴ ഉൽസവത്തിൽ സന്ദർശകരായെത്തി.

സുഖ് വാഖിഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നഗരസഭ, പരിസ്ഥിതി മന്ത്രാലയമാണ് ഈന്തപ്പഴ ഉൽസവം സംഘടിപ്പിക്കുന്നത്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മികച്ച ഇനം ഈന്തപ്പഴങ്ങളാണ് ഈന്തപ്പഴ ഉൽസവത്തിൽ വിൽപനയ്ക്കുള്ളത്. അൽ ഖലാസ് ഇനത്തിലുള്ള ഈന്തപ്പഴത്തിനാണ് ആവശ്യക്കാർ കൂടുതൽ. കിലോയ്ക്ക് ഏഴു റിയാൽ മുതൽ ഈന്തപ്പഴം ലഭ്യമാകും. വൈകിട്ട് നാലു മുതൽ പത്തുവരെയാണു പ്രവേശനം.