• Home
  • News
  • ബഹ്‌റൈൻ: കെഎം സിസി അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം ഓഗസ്റ്റ് അഞ്ചിന്

ബഹ്‌റൈൻ: കെഎം സിസി അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം ഓഗസ്റ്റ് അഞ്ചിന്

മനാമ: കെഎം സിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേൃത്വത്തിൽ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം ഓഗസ്റ്റ് അഞ്ചിന് (ഞായർ) രാത്രി 8.30ന് മനാമ കെ.എംസിസി ഹാളിൽ നടക്കും.മലപ്പുറം ജില്ലയുടെ സുവർണ ജൂബിലി ആഘോഷ വേളയിൽ നടക്കുന്ന ഭാഷാസമര അനുസ്മരണ സമ്മേളനം ഹരിത രാഷ്ട്രീയ തണലിൽ അന്പത് പിന്നിട്ട മലപ്പുറം എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ പ്രമുഖ വാഗ്മിയും മലപ്പുറം ജില്ലാപഞ്ചായത് മെംബറുമായ അഡ്വ. പിവി അബ്ദുൽ മനാഫ് മുഖ്യ പ്രഭാഷണം നടത്തും.

മുസ് ലീം ലീഗ് ചരിത്രത്തിലെ ഐതിഹാസിക സമര പോരാട്ടമായിരുന്നു 1980 ലെ ഭാഷാസമരം. അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ട വീഥിയിലെ ഒളിമങ്ങാത്ത ഓർമകളാണ് ഈ സമരം. ഭാഷാസമരം അട്ടിമറിക്കുന്ന തരത്തിലുള്ള ഭരണവർഗത്തിന്‍റെ തെറ്റായ നിയമ നിർമാണത്തിനെതിരെ മുസ് ലിം യൂത്ത് ലീഗ് ഏറ്റെടുത്ത സമരത്തിന്‍റെ മുന്പിൽ സർക്കാർ തീരുമാനം മാറ്റിയെഴുതി യെങ്കിലും യൂത്ത് ലീഗിന് മൂന്നു കർമഭടന്മാരെയാണ് നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിൽ കാളികാവിലെ കുഞ്ഞിപ്പ, തേഞ്ഞിപ്പാലത്തെ റഹ്മാൻ, മലപ്പുറത്തെ മജീദ് എന്നിവരെ ഒരിക്കൽകൂടി അനുസ്മരിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശമെന്ന് ബഹറിൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. വിവരങ്ങൾക്ക്: സലാം മന്പാട്ടുമൂല (പ്രിസഡന്‍റ്) 33748156, അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി (ജനറൽ സെക്രട്ടറി ) 33215672.

Entertainment