• Home
  • News
  • ഫാറൂഖ്​ അബ്​ദുല്ലയുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചു​െകാന്നു

ഫാറൂഖ്​ അബ്​ദുല്ലയുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചു​െകാന്നു

ജമ്മു: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ ജമ്മുവിലെ വീട്ടില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്​ഥൻ വെടിവെച്ചു കൊന്നു. രാവിലെ വീടി​​​​െൻറ ഗേറ്റ്​ കാറുകൊണ്ട്​ തള്ളിത്തുറന്ന്​ അകത്തേക്ക്​​ കയറിയ ആളെ സുരക്ഷ ഉദ്യോഗസ്​ഥർ വെടിവെച്ചു വീഴ്​ത്തുകയായിരുന്നു. 

പൂഞ്ച്​ ജില്ലയിലെ മെന്ദറിൽ നിന്നുള്ള മുർഫാസ്​ ഷാ എന്നയാളാണ്​ അതിക്രമം നടത്തിയ​െതന്നാണ്​ പ്രാഥമിക നിഗമനം.  എന്നാൽ അതിക്രമിച്ചു കയറാൻ ഇയാളെ പ്രേരിപ്പിച്ചത്​ എന്താണെന്ന്​ വ്യക്​തമല്ല. ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ്​ അറിയിച്ചു. 

എസ്​. യു.വിയിൽ വി.​െഎ.പി ഗേറ്റ്​ കടന്നുവന്ന അക്രമി സുരക്ഷാ ഉദ്യോഗസ്​ഥരുമായി തർക്കത്തിലേർപ്പെടുകയും സംഭവത്തിൽ ഒരു ഉദ്യോഗസ്​ഥന്​ പരിക്കേൽക്കുകയും ചെയ്​തു. വീടി​​​െൻറ ലോബ്ബിക്ക്​ നാശനഷ്​ടങ്ങളും വരുത്തിയിട്ടുണ്ട്​. തുടർന്ന്​ ഇയാളെ വെടി​െവച്ചു​െകാല്ലുകയായിരുന്നുവെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥർ അറിയിച്ചു.