• Home
  • News
  • ഖത്തർ : ബലിപെരുന്നാൾ ആടുകളുടെ വിതരണം 14ന്‌ ആരംഭിക്കും

ഖത്തർ : ബലിപെരുന്നാൾ ആടുകളുടെ വിതരണം 14ന്‌ ആരംഭിക്കും

ദോഹ: ബലിപെരുന്നാളിന്റെ ഭാഗമായി സബ്‌സിഡി നിരക്കിലുള്ള ആടുകളുടെ വിതരണം 14ന്‌ ആരംഭിക്കുമെന്നു സാമ്പത്തിക വാണിജ്യ മന്ത്രാലയം. ഈ മാസം 23 വരെ ആടുകളുടെ വിതരണം തുടരും. അബു ഹമൂറിലെ സെൻട്രൽ മാർക്കറ്റ്‌, മദീനത്‌ അൽ ഷമാൽ, ഉം സലാൽ സെൻട്രൽ മാർക്കറ്റ്‌, അൽ ഖോർ അറവുശാല എന്നിവിടങ്ങളിലൂടെ വിദാം ഫുഡ്‌ ഹൗസാണ്‌ ബലിപെരുന്നാളിനുള്ള ആടുകളെ വിതരണം ചെയ്യുന്നത്‌.

ഇത്തവണ പെരുന്നാളിനായി 28 രാജ്യങ്ങളിൽനിന്ന്‌ ആടുകൾ ഉൾപ്പെടെ 40,000 ബലിമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഒൻപതുലക്ഷം ആളുകൾക്കു ബലിമൃഗങ്ങളുടെ മാംസം ലഭിക്കും. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമാണ്‌ ഇറക്കുമതിയിൽ ഏറിയ പങ്കും.

ഖത്തറിനുള്ളിലും പുറത്തുമായി നിർധനരായ കുട്ടികൾക്ക്‌ ഈദുൽ അസ്‌ഹയ്‌ക്കു പുതുവസ്‌ത്രങ്ങൾ സമ്മാനിക്കാൻ ഖത്തർ ചാരിറ്റി പദ്ധതി തയാറാക്കിയിട്ടുണ്ട്‌. പ്രവാസികളെ ലക്ഷ്യമിട്ടു മാളുകളും വസ്‌ത്രവ്യാപാരശാലകളും വലിയപെരുന്നാളിനു തൊട്ടുമുമ്പായി ബൈ ടു ഗെറ്റ്‌ വൺ ഫ്രീ പ്രമോഷനും ആരംഭിക്കും.

Related News

Entertainment