• Home
  • News
  • മ​സ്​​ക​ത്ത്​:​ ഗോ​ത​മ്പി​​െൻറ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ

മ​സ്​​ക​ത്ത്​:​ ഗോ​ത​മ്പി​​െൻറ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​കൾ

മ​സ്​​ക​ത്ത്​: ഒമാനിൽ ഗോതമ്പ്​ ഉൽപാദനത്തിൽ വർധനവ്​.രോ​ഗ​ത്തെ​യും കീ​ട​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തും ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​തു​മാ​യ ഗോ​ത​മ്പ്​ ഇ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലാ​യി കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​​െൻറ ഫ​ല​മാ​യി ഗോ​ത​മ്പ്​ കൃ​ഷി ചെ​യ്യു​ന്ന​യി​ടം 34.7 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടും ഉ​ൽ​​പാ​ദ​ന​ക്ഷ​മ​ത​യി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ണ്ട്​. പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക രീ​തി​ക​ളു​ടെ ന​വീ​ക​ര​ണ​വും ആ​ധു​നി​ക കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ളും വ​ളം ഉ​പ​യോ​ഗ​വു​മെ​ല്ലാം ഉ​ൽ​​പാ​ദ​ന വ​ർ​ധ​ന​ക്ക്​​ സ​ഹാ​യ​ക​ര​മാ​യി.

രാ​ജ്യ​ത്തെ പ്ര​ധാ​ന ധാ​ന്യ​വി​ള​ക​ളി​ൽ ഒ​ന്നാ​യ ഗോ​ത​മ്പ്​ കാ​ർ​ഷി​ക പൈ​തൃ​ക​ത്തി​​െൻറ ഭാ​ഗം കൂ​ടി​യാ​ണ്. വെ​ള്ള​ത്തി​​െൻറ ല​ഭ്യ​ത​ക്ക്​ അ​നു​സ​രി​ച്ച്​ ഉ​ൽ​​പാ​ദ​ന​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന വി​ള​യാ​ണി​ത്.1980ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്ത്​ മൂ​വാ​യി​ര​ത്തി​ലേ​റെ ഏ​ക്ക​ർ സ്​​ഥ​ല​ത്താ​ണ്​ ഗോ​ത​മ്പ്​ കൃ​ഷി ചെ​യ്​​തി​രു​ന്ന​ത്. ഏ​ക്ക​റി​ൽ 600 കി​ലോ​ഗ്രാം എ​ന്ന തോ​തി​ലാ​യി​രു​ന്നു ഉ​ൽ​പാ​ദ​നം. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​േ​മ്പാ​ൾ കൃ​ഷി​യി​ട​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മേ​ണ കു​റ​ഞ്ഞു​തു​ട​ങ്ങി. ക​ർ​ഷ​ക​ർ സാ​മ്പ​ത്തി​ക ലാ​ഭം മു​ൻ നി​ർ​ത്തി പ​ഴം, പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക്​ തി​രി​ഞ്ഞ​താ​ണ്​ ഗോ​ത​മ്പു​കൃ​ഷി കു​റ​യാ​ൻ കാ​ര​ണം. ഇ​തോ​ടൊ​പ്പം ഗോ​ത​മ്പി​ന്​ ബ​ദ​ലാ​യു​ള്ള ഇ​റ​ക്കു​മ​തി ഉ​ൽ​പ​ന്ന​ങ്ങ​ളും ധാ​ന്യ​മാ​വും കു​റ​ഞ്ഞ വി​ല​ക്ക്​ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ​തും കൃ​ഷി കു​റ​യാ​ൻ വ​ഴി​യൊ​രു​ക്കി.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം ഗോ​ത​മ്പു​കൃ​ഷി  2103 ഏ​ക്ക​റി​ലേ​ക്ക്​ ചു​രു​ങ്ങി. എ​ന്നാ​ൽ, ഉ​ൽ​​പാ​ദ​ന​ക്ഷ​മ​ത​യാ​ക​െ​ട്ട ഏ​ക്ക​റി​ന്​ 1010 കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ വ​ർ​ധി​ച്ചു. കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ്​ ഇ​തി​ന്​ സ​ഹാ​യി​ച്ച​ത്.പ്രാ​ദേ​ശി​ക​മാ​യി അ​ൽ​കൂ​ലി, അ​ൽ മ​യ്​​സാ​നി, അ​ൽ ഹാ​മി​റ, വാ​ദി ഖു​റി​യാ​ത്ത്, അ​ൽ ജ​രീ​ദ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഗോ​ത​മ്പി​ന​ങ്ങ​ളാ​ണ്​ ഒ​മാ​നി​ൽ ഉ​ള്ള​തെ​ന്ന്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഗ്രി​ക്ക​ൾ​ച​റ​ൽ ആ​ൻ​ഡ്​​ അ​നി​മ​ൽ റി​സ​ർ​ച്ച്​ ഡി​പ്പാ​ർ​ട്ട്​​മ​െൻറി​ലെ ഡ​യ​റ​ക്​​ട​ർ എ​ൻ​ജി​നീ​യ​ർ കു​സൈ​ബ്​ ബി​ൻ​സ​ലാ​യെം അ​ൽ മ​ആ​നി പ​റ​ഞ്ഞു.

ഇ​തി​ൽ വാ​ദി ഖു​റി​യാ​ത്താ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​ൽ​​പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​ത്. ഏ​ക്ക​റി​ൽ​നി​ന്ന്​ 2400 കി​ലോ വ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ൽ​കൂ​ലി​യും ക​ർ​ഷ​ക​ർ​ക്ക്​ പ്രി​​യ​പ്പെ​ട്ട ഇ​ന​മാ​ണ്. പ​ത്തി​ല​ധി​കം ഇ​ന​ങ്ങ​ളി​ലു​ള്ള ഗോ​ത​മ്പു​വി​ത്തു​ക​ൾ​ ക​ർ​ഷ​ക​ർ​ക്ക്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 
ആ​ധു​നി​ക ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച​താ​യി ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു. ഗോ​ത​മ്പ്​ ഉ​ൽ​പാ​ദ​ന വ​ർ​ധ​ന​ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ 2006 മു​ത​ൽ 2018 വ​രെ മ​ന്ത്രാ​ല​യം പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലാ​ണ്​ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്.

Related News

Entertainment