• Home
  • News
  • റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാഗേജുകളുമായ സേവനങ്ങൾക്ക് രണ്ടു ഓഫീസുകൾ പ്

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാഗേജുകളുമായ സേവനങ്ങൾക്ക് രണ്ടു ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു

റിയാദ് : സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുതുതായി രണ്ടു ഓഫീസുകൾ തുറന്നുപ്രവർത്തനം ആരംഭിച്ചു .

അന്താരാഷ്ട്ര സർവീസുകൾ നടക്കുന്ന ഒന്ന് ,രണ്ട് ടെർമിനലിലുമാണ് പുതിയ ഓഫീസുകൾ പ്രവർത്തിക്കുന്നത് . യാത്രക്കാരുടെ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിയാദ് എയർപോർട്‌സ് കമ്പനി പുതിയ ഓഫീസുകൾ ആരംഭിച്ചിരിക്കുന്നത്. ഈ ഓഫീസുകളിൽ കൂടുതൽ കൗണ്ടറുകളും ലഗേജുകൾ സൂക്ഷിക്കുന്നതിന് കൂടുതൽ സ്ഥലവും ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു .

വിമാനത്താവളത്തിൽ എത്തുന്ന അതേ വിമാനങ്ങളിൽ ലഗേജുകൾ എത്താത്തതുമായി ബന്ധപ്പെട്ട യാത്രക്കാരുടെ മുഴുവൻ അപേക്ഷകളും ബാഗേജ് സർവീസ് ഓഫീസുകളിൽ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ബാഗേജുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പുതിയ ഓഫീസുകൾ ചെയ്യുക എന്നും അധികൃതർ അറിയിച്ചു .

Entertainment