• Home
  • News
  • ഖത്തർ: 2022 ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടിയാൽ ഇന്ത്യക്കും സാധ്യത

ഖത്തർ: 2022 ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടിയാൽ ഇന്ത്യക്കും സാധ്യത

ദോഹ: 2022 ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ കളിക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചേക്കുമെന്ന് സൂചന.ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനിടയുണ്ടെന്ന സാധ്യതയെ മുൻ നിർത്തിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്.

ടീമുകളുടെ എണ്ണം 32 ൽ നിന്ന് 48 ആക്കി ഉയർത്തുകയാണെങ്കിൽ ഇന്ത്യക്കും ഖത്തറിൽ പന്ത് തട്ടാൻ അവസരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച് അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ സമ്മേളനത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ നേരത്തെ അറിയിച്ചിരുന്നു. ഫിഫയുടെ പുതിയ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാനുളള സാധ്യതക്കാണ് വഴി തുറക്കുന്നത്. ഏഷ്യൻ റാങ്കിങ്ങിൽ നിലവിൽ പത്തൊൻപതാം സ്ഥാനത്താണ് ഇന്ത്യ.

Related News