• Home
  • News
  • ഇത്തവണത്തെ ഹജ്ജ് കൊടുംചൂടില്‍; ചൂട് 45 ഡിഗ്രിക്ക് മുകളില്‍

ഇത്തവണത്തെ ഹജ്ജ് കൊടുംചൂടില്‍; ചൂട് 45 ഡിഗ്രിക്ക് മുകളില്‍

ഹജ്ജ്: ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നതോടെ ഇത്തവണ ഹാജിമാര്‍ ഏറെ പ്രയാസത്തിലാകും. അടുത്തയാഴ്ച ചൂടിനിയും കൂടും.

ഇത് മുന്‍കൂട്ടി കണ്ട് ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ എത്തിയപ്പോള്‍ തന്നെ ദേശീയ പതാകയുടെ നിറമുള്ള കുടകള്‍ നല്‍കിയിരുന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍. താങ്ങാനാകാത്ത ചൂടിനെ തടയാന്‍ കുടയെടുത്തേ മതിയാകൂവെന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. കുടകള്‍ക്ക് പുറമെ പാനീയങ്ങളും വഴി തോറും നല്‍കുന്നുണ്ട് ഹജ്ജ് മിഷന്‍. ഒപ്പം ഹാജിമാര്‍ സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം ഡോക്ടര്‍മാരുടേയും ആംബലുന്‍സിന്റേയും സേവനവും. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ഹാജിമാര്‍ ധാരാളമായി വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News

Recent Updates