• Home
  • News
  • അമിത വേഗതയിൽ ലംബോർഗിനി ഓടിച്ച യൂറോപ്യൻ സഞ്ചാരിക്ക് 31 ലക്ഷം രൂപ പിഴ

അമിത വേഗതയിൽ ലംബോർഗിനി ഓടിച്ച യൂറോപ്യൻ സഞ്ചാരിക്ക് 31 ലക്ഷം രൂപ പിഴ

ദുബായ്: അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് ചിലർക്ക് ഹരമായി മാറിയിരിക്കുകയാണ്. റോഡപകടങ്ങൾ ഉണ്ടാവുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇത്തരത്തിലുള്ള ഡ്രൈവിംഗ് ശീലമാണ്. അങ്ങനെ അമിത വേഗതയിൽ ദുബായ് റോഡിലൂടെ ലംബോർഗിനി ഓടിച്ച യൂറോപ്യൻ സഞ്ചാരിക്ക് പിഴയായി നൽകേണ്ടി വന്നത് 170,000 ദിർഹമാണ്. ഏകദേശം 31 ലക്ഷത്തിലധികം രൂപ. ആകെ മൂന്ന് മണിക്കൂർ മാത്രം വാഹനം ഓടിച്ചതിനാണ് ഇയാൾക്ക് പിഴ ലഭിച്ചതെന്ന് ദുബായ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാടകയ്‌ക്കെടുത്ത 1.3 ദശലക്ഷം ദിർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു യൂറോപ്യൻ സഞ്ചാരിയുടെ കറക്കം. മണിക്കൂറിൽ 230- 240 കിലോ മീറ്റർ വേഗത്തിലായിരുന്നു ദുബായ് ഷെയ്ഖ് സയ്യിദ്‌ റോഡിലൂടെ യാത്ര ചെയ്‌തത്. പുലർച്ചെ 2.30നായിരുന്നു സംഭവം. ഇയാളുടെ അമിത വേഗത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പൊലീസ് പിഴ ഈടാക്കിയത്.

Related News

Entertainment