• Home
  • News
  • ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം, എട്ടുപേരെ കാണാനില്ല;കാണാതായവർക്കായി തിരച്ചിൽ ത

ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം, എട്ടുപേരെ കാണാനില്ല;കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി:ഇന്നലെ മുനമ്പത്തു നിന്നും പുറം കടലില്‍ പോയ മീന്‍പിടിത്ത ബോട്ടിൽ കപ്പലിടിച്ചു മൂന്നു പേര്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഒന്‍പതു പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജ് പറഞ്ഞു. തമിഴ്നാട് രാമൻതുറ സ്വദേശികളായ യുഗനാഥൻ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. ആകെ 14 പേരാണു ബോട്ടിലുണ്ടായിരുന്നത്.

മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിൽ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി  തിരച്ചില്‍ നടത്തുകയാണ്.

തമിഴ്‌നാട് സ്വദേശികളായ യാക്കോബ്‌, മണിക്കുടി, യുഗനാഥന്‍ എന്നിവരാണ് മരിച്ചത്. ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. 2 പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്. മുനമ്പം മാല്യങ്കര സ്വദേശി ഷിജുവിനെയാണ് കാണാതായത്

മുനമ്പം സ്വദേശിയായ പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.   ബോട്ട് നിശ്ശേഷം തകര്‍ന്നു. മുംബൈ ആസ്ഥാനമായുള്ള എം.വി ദേശ് ശക്തി എന്ന കപ്പലാണ് ബോട്ടിലിടിച്ചതെന്ന് തിരിച്ചറിഞ്ഞു. കപ്പലിലുള്ളവരെ ചോദ്യം ചെയ്യാനായി ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പുറപ്പെട്ടു. ചെന്നൈയില്‍ നിന്നും ഇറാഖിലെ ബസ്രയിലേക്ക് പോകുകയായിരുന്നു ഈ കപ്പലെന്നാണ് ലഭിക്കുന്ന വിവരം

ബോട്ട് തകരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.

Entertainment