• Home
  • News
  • സൗദി: മത്സ്യവിപണി സ്വദേശിവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നു, പുതിയ നിയമം ഏറെ ബാധിക്കു

സൗദി: മത്സ്യവിപണി സ്വദേശിവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നു, പുതിയ നിയമം ഏറെ ബാധിക്കുക മലയാളികളെ

റിയാദ്: രാജ്യത്തെ മത്സ്യവിപണിയും സ്വദേശിവല്‍ക്കരിക്കാന്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്.നിലവില്‍ മത്സ്യ വിപണിയിലെ തൊഴിലാളികളില്‍ തൊണ്ണൂറു ശതമാനവും വിദേശികളാണ്.സമ്പൂര്‍ണ്ണ സഊദിവല്‍ക്കരണമാണ് നടപ്പിലാക്കുന്നതെങ്കില്‍ ഈ മേഖലയില്‍ നിന്നും വിദേശികള്‍ പൂര്‍ണ്ണമായും കുടിയൊഴിക്കപ്പെടും.

മത്സ്യ മേഖല സൗദി വല്‍ക്കരണം നടപ്പിലാക്കിയാല്‍ ഈ മേഖലയില്‍ നല്ലൊരു ശതമാനം സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.ആദ്യ പടിയെന്നോണം കാര്‍ഷിക , ജല വകുപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന മത്സ്യ വിപണി സ്വദേശിവത്ക്കരിക്കുന്നതിനായി സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ‘സമക്’ എന്ന പേരില്‍ രാജ്യത്തുടനീളം നിരവധി മത്സ്യ വിപണന കേന്ദ്രങ്ങള്‍ തുറക്കാനാണു മന്ത്രാലയത്തിന്റ് പദ്ധതി.

ഇത്തരത്തില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ വ്യാപകമായി തുറക്കപ്പെടുമ്പോള്‍ സഊദി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുറമെ ഇവരില്‍ ആകൃഷ്ടരായി നിരവധി യുവാക്കള്‍ മേഖലയിലേക്ക് നടന്നു വരുമെന്നും അധികൃതര്‍ കണക്കു കൂട്ടുന്നു. നിലവില്‍ മത്സ്യവിപണിയില്‍ ഭൂരിഭാഗവും വിദേശികളാണെന്നത് സഊദി വല്‍ക്കരണത്തിനു വെല്ലൂവിളിയാണെകിലും സൗദികള്‍ പലയിടത്തും മേഖലയിലേക്ക് കടന്നു വരുന്നത് അധികൃതരില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

Entertainment