• Home
  • News
  • ഈദ്; മിനുക്കുപണിയിൽ അബുദാബി

ഈദ്; മിനുക്കുപണിയിൽ അബുദാബി

അബുദാബി∙ നഗര വീഥികൾ ഈദിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുകയാണ്. വൈവിധ്യമാർന്ന ദീപാലങ്കാരങ്ങൾ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ചു തുടങ്ങി. ഈദ് ആംശസകളോടെയുള്ള ദീപങ്ങൾ പല ഭാഗത്തും പല രൂപത്തിലും പൈതൃക ചിഹ്നങ്ങളോടെയുമാണ് നഗര പാതകളുടെ ഡിവൈഡറുകളിലും മറ്റും സ്ഥാപിക്കുന്നത്.

പെരുന്നാളിനു രണ്ടാഴ്ച മാത്രമാണിനിയുള്ളത്. ഇതോടൊപ്പം മലയാളികൾ കൂടുതലുള്ള മേഖലകളിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. നഗരത്തിൽ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും വസ്ത്ര വിപണികളിലും പെരുന്നാൾ - ഓണം പ്രമാണിച്ചുള്ള ആദായ വിൽപനയും ആരംഭിച്ചു. 22ന് ഈദുൽ അസ്ഹയും 25നു തിരുവോണവും വരുന്നതിന്റെ ആഹ്‌ളാദത്തിലാണ് എല്ലാവരും.

രണ്ട് ആഘോഷങ്ങളും സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കാനുള്ള തിരക്കിലാണ് അബുദാബിയിലെ എല്ലാ ഇന്ത്യൻ സംഘടനകളും. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്നീ സംഘടനകൾ ഈദ് - ഓണം ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.

Related News

Entertainment

Business