• Home
  • News
  • ഖത്തറിൽ ശനിയാഴ്‌ച സൂര്യഗ്രഹണം ദൃശ്യമാകില്ല

ഖത്തറിൽ ശനിയാഴ്‌ച സൂര്യഗ്രഹണം ദൃശ്യമാകില്ല

ദോഹ ∙ ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ശനിയാഴ്‌ച. ചന്ദ്രന്റെ നിഴലിൽ സൂര്യൻ മുക്കാൽ ഭാഗത്തോളം (74%) മറയും.നേർരേഖയിൽ നിൽക്കുന്ന ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴാണ്‌ സൂര്യഗ്രഹണം സംഭവിക്കുക. ദോഹ സമയം രാവിലെ 11.02നാണ്‌ ഗ്രഹണത്തിന്റെ ആരംഭമെന്നു ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്‌ത്രജ്‌ഞൻ ഡോ. ബഷീർ മർസൂഖ്‌ പറഞ്ഞു.

ഖത്തർ സമയം ഉച്ചകഴിഞ്ഞ് 2.31ന്‌ ഗ്രഹണം അവസാനിക്കും. എന്നാൽ ഖത്തറിൽ ദൃശ്യമാകില്ല. കേരളത്തിലും ഗ്രഹണം ദൃശ്യമാകില്ല. പക്ഷേ ഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർക്കായി നാസ ഗ്രഹണദൃശ്യങ്ങൾ തൽസമം യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുമെന്ന്‌ ഡോ. മർസൂഖ്‌ പറഞ്ഞു. അടുത്ത സൂര്യഗ്രഹണം ജനുവരി ആറിനാണ്‌. വടക്കു-കിഴക്കൻ യൂറോപ്പ്, വടക്കു-പടിഞ്ഞാറൻ ഏഷ്യ, വടക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, ആർട്ടിക്‌ മേഖല എന്നിവിടങ്ങളിലാണ്‌ ശനിയാഴ്‌ച ഗ്രഹണം ദൃശ്യമാകുക.

ഈ വർഷം ജൂലൈ 13നും സൂര്യഗ്രഹണം ഉണ്ടായിരുന്നു. ഇതും ഖത്തറിലോ കേരളത്തിലോ ദൃശ്യമായിരുന്നില്ല. എന്നാൽ ജൂലൈ 27ന്‌ ഉണ്ടായ ചന്ദ്രഗ്രഹണം ഖത്തറിലും കേരളത്തിലും ദൃശ്യമായിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമായിരുന്നു ഇത്‌.

Related News

Entertainment