• Home
  • News
  • ബലി പെരുന്നാള്‍:വേതനം നേരത്തെ നൽകണം

ബലി പെരുന്നാള്‍:വേതനം നേരത്തെ നൽകണം

മസ്‌കത്ത് : ബലി പെരുന്നാള്‍ പ്രമാണിച്ച് സ്വകാര്യ മേഖലയില്‍ നേരത്തെ വേതനം നല്‍കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഓഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 19ന് മുമ്പായി തന്നെ വിതരണം ചെയ്യണം. നിയമം ലംഘിച്ചാല്‍ നടപടിയുണ്ടാകും. അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ ശമ്പളം കൂടുതല്‍ നേരത്തെ ലഭിക്കും. ഈ മാസം 16ന് ട്രഷറി വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൈമാറണമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

Related News

Entertainment