• Home
  • News
  • നെടുമ്പാശേരി വിമാനത്താവളം;താല്‍ക്കാലികമായി നിര്‍ത്തിവെച്ച ലാൻഡിങ് പുനഃരാരംഭിച്ച

നെടുമ്പാശേരി വിമാനത്താവളം;താല്‍ക്കാലികമായി നിര്‍ത്തിവെച്ച ലാൻഡിങ് പുനഃരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വീസ് വൈകിട്ട് 3.30 ഓടെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നുച്ചയ്ക്ക് സിയാല്‍ അധികൃതര്‍ അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്.

ഇടമലയാര്‍ ഡാം തുറന്നതോടെ ആലുവ പുഴയില്‍ നിന്ന് വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെ നിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് വിമാനമിറങ്ങുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നത്.

2013 ല്‍ ഇതുപോലെ വെള്ളം കയറി റണ്‍വേ തകര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍: 04843053500.