• Home
  • News
  • ജെറ്റ് എയർവെയ്സ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ്

ജെറ്റ് എയർവെയ്സ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ്

ദോഹ: ഇന്ത്യൻ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ജെറ്റ് എയർവെയ്സ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു . ആഗസ്റ്റ് 7 മുതൽ 15 വരെ ബുക്ക് ചെയുന്ന ടിക്കറ്റുകൾക്ക് ഇക്കോണമി, പ്രീമിയം ക്ലാസ്സുകളിലും വൺവേ,റിട്ടേൺ ടിക്കറ്റുകളിലും നിരക്ക് ഇളവ് ലഭിക്കും.

ദോഹയിൽ നിന്നും ഇന്ത്യയിലേക്കും മുംബൈ, ഡൽഹി വഴി ബാങ്കോക്ക് , കൊളംബോ,ധാക്ക, ഹോങ്കോങ് ,കഠ്മണ്ഡു,സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ഇളവ് ബാധകമായിരിക്കും.

അവധിക്കാലം പ്രമാണിച്ചു ദോഹയിൽ നിന്നുള്ള യാത്രക്കാർക്ക് ശ്രീലങ്കൻ എയർലൈൻസ് കഴിഞ്ഞ ദിവസം ഇരുപതു ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.

Related News