• Home
  • News
  • പ്രവാസികൾക്ക് വോട്ടവകാശം; പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് രേഖപ്പെടുത്താൻ അനുമതി

Join Our Whatsapp News Group!

Get Latest Gulf Malayalam News Instantly On Your Phone.

പ്രവാസികൾക്ക് വോട്ടവകാശം; പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് രേഖപ്പെടുത്താൻ അനുമതി

ഡൽഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം അനുവദിച്ചു കൊണ്ടുള്ള ജനപ്രാതിനിധ്യ ബിൽ ലോകസഭ പാസാക്കി. പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകുന്ന സുപ്രധാന ബില്ലാണ് പാസാക്കിയത്.

നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമ രൂപം നൽകിയിരുന്നെങ്കിലും ലോക്‌സഭയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് ഇന്ന് സഭ പാസാക്കിയത്.

ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാർ വിദേശരാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിലൂടെ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ പ്രവാസികൾക്കാവും.

Related News

Entertainment

Business