• Home
  • News
  • സൗ​ദി അ​റേ​ബ്യ​: കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് സ്വ​ദേ​ശി വ​ൽ​ക്ക​ര​ണം

സൗ​ദി അ​റേ​ബ്യ​: കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് സ്വ​ദേ​ശി വ​ൽ​ക്ക​ര​ണം

റി​യാ​ദ് : സൗ​ദി അ​റേ​ബ്യ​യി​ലെ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് സ്വ​ദേ​ശി വ​ൽ​ക്ക​ര​ണം കൊ​ണ്ടു​വ​രാ​ൻ ഒ​രു​ങ്ങി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സെ​പ്റ്റം​ബ​ർ ആ​ദ്യ വാ​രം മു​ത​ൽ 12 ല​ധി​കം മേ​ഖ​ല​ക​ളി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 70 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഐ​ടി, നി​ർ​മാ​ണം, ഗ​താ​ഗ​തം, എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലും തു​ണി​ത്ത​ര​ങ്ങ​ൾ , ലെ​ത​ർ ഉ​ൽ​പ​പ​ന്ന​ങ്ങ​ൾ, ചെ​രു​പ്പു​ക​ൾ, സ്പോ​ർ​ട്സ്, സു​ഗ​ന്ധ വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​ദേ​ശി വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കും. ഇ​തു കൂ​ടാ​തെ ഒ​രു മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ക​ച്ച​വ​ട വി​ഭാ​ഗ​ങ്ങ​ളി​ലും എ​ഴു​പ​തു ശ​ത​മാ​നം സ്വ​ദേ​ശി വ​ൽ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സൗ​ദി തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

അ​ഞ്ചു പേ​ർ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ മു​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു വി​ദേ​ശി​ക​ളും എ​ന്ന അ​നു​പാ​ത​ത്തി​ലാ​യി​രി​ക്കും സ്വ​ദേ​ശി​വ​ൽ​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ഞ്ചി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം, ക​യ​റ്റി​റ​ക്ക് മേ​ഖ​ല​ക​ളി​ൽ 20 ശ​ത​മാ​നം വി​ദേ​ശി​ക​ളെ നി​യ​മി​ക്കാം. ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​ക യൂ​ണി​ഫോ​മും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related News

Recent Updates