• Home
  • News
  • ഇന്ത്യയിലേക്കുള്ള യാത്രാനിരക്കിൽ വൻ ഇളവുകളുമായി എമിറേറ്റ്സ് എയർലൈൻസ്

ഇന്ത്യയിലേക്കുള്ള യാത്രാനിരക്കിൽ വൻ ഇളവുകളുമായി എമിറേറ്റ്സ് എയർലൈൻസ്

ദുബായ്: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കിൽ വൻ ഇളവുകളുമായി എമിറേറ്റ്സ് എയർലൈൻസ്. തിരുവന്തപുരം, കൊച്ചി ഉൾപ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകുക. ഇന്നു മുതൽ ഈ മാസം 20 വരെയാണ് ബുക്കി‌ങ്ങ് സൗകര്യം. സെപ്‌റ്റംബർ ഒന്നിനും 2019 മാർച്ച് 31നും ഇടയ്ക്കുള്ള യാത്രകൾ പ്രത്യേക നിരക്കിൽ ബുക്ക് ചെയ്യാൻ സാധിക്കും.

​എമിറേറ്റ്സ് സർവീസ് നടത്തുന്ന 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ്. അമേരിക്ക, യൂറോപ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ആലോചിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവർ 300 ദിർഹവും ബിസിനസ് ക്ലാസിൽ പോകുന്നവർ 500 ദിർഹവും അധികം മുടക്കിയാൽ എമിറേറ്റ്സിന്റെ പഞ്ചനക്ഷത്ര സൗകര്യങ്ങളും ആസ്വദിക്കാം.

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് 895 ദിർഹമാണ് ഇക്കണോമി ക്ലാസിലെ ഒരു ടിക്കറ്റിന്റെ നിരക്ക്. തിരുവനന്തപുരത്തേക്ക് ഏതാണ്ട് 1006 ദിർഹവും. ഡൽഹി–1045 ദിർഹം, മുംബൈ 995 ദിർഹം, ബാങ്കോക്ക്–2345 ദിർഹം, ടൊറന്റോ–4887 ദിർഹം, കുവൈത്ത്–755 ദിർഹം, ബെയ്റൂട്ട്–945 ദിർഹം, ലൊസാഞ്ചലസ്–4835 ദിർഹം (എല്ലാം ഇക്കണോമി ക്ലാസ്) എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾ എമിറേറ്റ്സ് വെബ്സൈറ്റിൽ.

Related News

Entertainment