• Home
  • News
  • മ​സ്​​ക​ത്ത്​: സ​ലാം എ​യ​ർ പു​തി​യ സ​ർ​വി​സു​ക​ൾ

മ​സ്​​ക​ത്ത്​: സ​ലാം എ​യ​ർ പു​തി​യ സ​ർ​വി​സു​ക​ൾ

മ​സ്​​ക​ത്ത്​: സ​ലാം എ​യ​ർ പു​തി​യ സ​ർ​വി​സു​ക​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. സു​ഡാ​നി​ലെ ഖാ​ർ​ത്തൂ​മി​ലേ​ക്കും നേ​പ്പാ​ളി​ലെ കാ​ഠ്​​മ​ണ്ഡു​വി​ലേ​ക്കും ഇ​റാ​ഖി​ലെ ന​ജ​ഫി​ലേ​ക്കും ബം​ഗ്ലാ​ദേ​ശ്​ ത​ല​സ്​​ഥാ​ന​മാ​യ ധാ​ക്ക​യി​ലേ​ക്കു​മാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഖാ​ർ​ത്തൂം സ​ലാം എ​യ​റി​​െൻറ ആ​ദ്യ ആ​ഫ്രി​ക്ക​ൻ സ​ർ​വി​സാ​ണ്​. ഒ​മാ​നി​ൽ​നി​ന്ന്​ സു​ഡാ​​െൻറ ത​ല​സ്​​ഥാ​ന​ത്തേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​വും ഇ​താ​ണ്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കു​ള്ള അ​ഞ്ചാ​മ​ത്തെ സ​ർ​വി​സ്​ ആ​ണ്​ കാ​ഠ്​​മ​ണ്ഡു​വി​ലേ​ക്കു​ള്ള​ത്. ഇ​റാ​ഖി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വി​സ്​ ആ​ണ്​ ന​ജ​ഫി​ലേ​ക്ക്​.

നാ​ലു​ പ്ര​തി​വാ​ര സ​ർ​വി​സു​ക​ളാ​ണ്​ ന​ജ​ഫി​ലേ​ക്ക്​ ന​ട​ത്തു​ക. ബ​ജ​റ്റ്​ യാ​ത്ര​ക്ക്​ വ​ർ​ധി​ക്കു​ന്ന പ്രി​യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​മാ​നി​ലും മേ​ഖ​ല​യി​ലും​ സ​ർ​വി​സു​ക​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​മെ​ന്ന്​ സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഒ​രു ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ്​ സ​ലാം എ​യ​റി​​െൻറ യാ​ത്ര. പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ​ലാം എ​യ​ർ നി​ര​യി​ലേ​ക്ക്​ ആ​റ്​ എ​യ​ർ​ബ​സ്​ എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ കൂ​ടി എ​ത്തു​ന്നു​ണ്ട്. ഒ​രു വി​മാ​നം സ്വ​ന്ത​മാ​യി വാ​ങ്ങു​ക​യും അ​ഞ്ചെ​ണ്ണം ലീ​സി​ന്​ എ​ടു​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ അ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സും സ​ലാം എ​യ​റി​​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.