• Home
  • News
  • ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ദോഹ:ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. അൽ ദാർ എക്സ്ചേഞ്ചിൽ ഒരു ഖത്തർ ദിർഹത്തിന് 19 രൂപ 3 പൈസയാണ് ഇന്ന് രാവിലെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിരക്ക് കാണിച്ചിരുന്നത്. യുഎഇ ദിര്‍ഹത്തിന് 18.92 രൂപ വരെ ലഭിക്കുന്നുണ്ട്.

ഇന്ത്യൻ സന്പദ് ഘടനക്ക് ഗുണകരമല്ലെങ്കിലും ഓണവും ബലി പെരുന്നാളും അടുത്തിരിക്കെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഇത് ആശ്വാസമാകും.ബലി പെരുന്നാൾ പ്രമാണിച്ച് ചില ഗൾഫ് രാജ്യങ്ങളിൽ വേതനം പതിനഞ്ചിന് കൊടുക്കണമെന്ന നിബന്ധനയുള്ളതിനാൽ ഇന്ത്യൻ രൂപക്കെതിരെ ഉയർന്ന മൂല്യം ലഭിക്കുന്നത് പരമാവധി പ്രയോജനപ്പെടുത്താൻ ഇവർക്കാവും.ഡോളറിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു. 69.48 രൂപയിലാണ് ഡോളറിനെതിരെ ഇപ്പോള്‍ വിനിമയം നടക്കുന്നത്.

Related News

Entertainment