• Home
  • News
  • കു​വൈ​ത്തി​ക​ളാ​യ നി​ക്ഷേ​പ​ക​ർക്ക് ആ​ധി; തു​ർ​ക്കി​യി​ൽ നി​ക്ഷേ​പ​മു​ള്ള രാ​ജ്യ

കു​വൈ​ത്തി​ക​ളാ​യ നി​ക്ഷേ​പ​ക​ർക്ക് ആ​ധി; തു​ർ​ക്കി​യി​ൽ നി​ക്ഷേ​പ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​ മൂ​ന്നാം സ്ഥാ​ന​ത്ത്

കു​വൈ​ത്ത്​ സി​റ്റി: തു​ർ​ക്കി ക​റ​ൻ​സി​യാ​യ ‘ലി​റ’​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​യു​േ​മ്പാ​ൾ കു​വൈ​ത്തി​ക​ളാ​യ നി​ക്ഷേ​പ​ക​ർ​ക്കും ആ​ധി. ഇൗ​വ​ർ​ഷം തു​ട​ക്കം​മു​ത​ൽ 50 ശ​ത​മാ​ന​മാ​ണ്​ ലി​റ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​ത്. തു​ർ​ക്കി​യി​ലെ സാ​മ്പ​ത്തി​ക​മാ​ന്ദ്യം കു​വൈ​ത്തി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​​ ഒാ​ണേ​ഴ്​​സ്​ യൂ​നി​യ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഖൈ​സ്​ അ​ൽ​ഗാ​നിം പ​റ​ഞ്ഞു. കു​വൈ​ത്തി​ക​ൾ​ക്ക്​ ഏ​റെ നി​​​ക്ഷേ​പ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ തു​ർ​ക്കി. ഇ​വി​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​റാ​ഖ്, സൗ​ദി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ തു​ർ​ക്കി​യി​ൽ കു​വൈ​ത്തി​െ​ന​ക്കാ​ൾ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ നി​ക്ഷേ​പ​മു​ള്ള​ത്. കു​വൈ​ത്ത്​ ക​ഴി​ഞ്ഞാ​ൽ, റ​ഷ്യ, അ​ഫ്​​ഗാ​ന​സെ്​​താ​ൻ എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ തൊ​ട്ടു​പി​ന്നി​ൽ. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​യി​വ​രു​ക​യാ​ണ്. ഇ​ത്​ നി​ക്ഷേ​പ​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ 21.4 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ട്. പൊ​തു-​സ്വ​കാ​ര്യ നി​ക്ഷേ​പ​മാ​യി അ​ഞ്ച്​ ശ​ത​കോ​ടി ഡോ​ള​ർ മൂ​ല്യ​മു​ള്ള നി​ക്ഷേ​പം കു​വൈ​ത്തി​ന്​ തു​ർ​ക്കി​യി​ലു​ണ്ട്. 

യു​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് തു​ർ​ക്കി​യു​മാ​യു​ള്ള ബ​ന്ധം മോ​ശ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും സ്​​റ്റീ​ലി​നും മ​റ്റു​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു​മു​ള്ള ക​യ​റ്റു​മ​തി തീ​രു​വ കൂ​ട്ടു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ്​ തു​ർ​ക്കി​യു​ടെ ക​റ​ൻ​സി​യു​ടെ മൂ​ല്യം വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച യു.​എ​സ് ഡോ​ള​റി​നെ അ​പേ​ക്ഷി​ച്ച് 20 ശ​ത​മാ​ന​ത്തി​​െൻറ വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്. 

Related News

Recent Updates