• Home
  • News
  • ഇൻഡിഗോ എയർലൈൻസ് ദോഹയിൽ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക്

ഇൻഡിഗോ എയർലൈൻസ് ദോഹയിൽ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക്

ദോഹ: ഇൻഡിഗോ എയർലൈൻസ് ദോഹയിൽ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നതായി അധികൃതർ അറിയിച്ചു. കൊച്ചി, കോഴിക്കോട്, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, മുംബൈ തുടങ്ങി നിലവിലുള്ള ആറോളം ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് പുറമെയാണ് ഒക്ടോബർ ഒന്ന് മുതൽ ദോഹയില്‍ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് കൂടി സർവീസുകൾ ആരംഭിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും അഹമ്മദാബാദിൽ നിന്നുമുള്ള ദോഹ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ദോഹയിൽ നിന്ന് ഉച്ചക്ക് 11 .35 ന് പുറപ്പെട്ട് തിരുവന്തപുരത്ത് വൈകിട്ട് 6 . 55 ന് എത്തും. തിരുവന്തപുരത്തു നിന്ന് രാത്രി 11 . 15 നു പുറപ്പെട്ടു ദോഹയിൽ പുലർച്ചെ 1 . 40 നു എത്തുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും അഹ്മദാബാദിലേക്കും വൺവേ ടിക്കറ്റിനു 479 ഖത്തർ റിയാലാണ് സാധാരണ നിരക്കെന്നും ഇൻഡിഗോ അറിയിച്ചു.

Related News

Entertainment