തലശ്ശേരിയിൽ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു
തലശേരി: സബ് ജില്ലാതല നീന്തല്‍മത്സരത്തിനിടെ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ന്യൂമാഹി എംഎം ഹൈസ്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ഋത്വിക് (13) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. മത്സരത്തിനിടെ കുഴഞ്ഞുപോയ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
ചെന്നൈയില്‍ വ്യാപാരിയായ കോടിയേരി പാറാലിലെ കാഞ്ഞിരമുള്ളതില്‍ വീട്ടില്‍ കെ രാഗേഷിന്റെ മകനാണ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്