• Home
  • News
  • നെടുന്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം നാല് ദിവസത്തേക്ക് നിർത്തിവെച്ചു

നെടുന്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം നാല് ദിവസത്തേക്ക് നിർത്തിവെച്ചു

ദോഹ: കനത്ത മഴയെ തുടർന്ന് നെടുന്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നാല് ദിവസത്തേക്ക് നിർത്തിവെച്ചു. ഇന്ന് മുതൽ 18 ശനിയാഴ്ച 2 മണി വരെയാണ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നതെന്ന് സിയാൽ അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്റെ പുറംമതിൽ തകർന്ന നിലയിലാണ്. റൺവേയിൽ നിന്ന് വെള്ളം നീക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്.ഇന്നുച്ചയ്ക്ക് രണ്ടു മണിവരെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അല്പം മുന്പ് ചേർന്ന അവലോകന യോഗത്തിലാണ് വിമാനത്താവളത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പതിനെട്ട് വരെ നിർത്തിവെക്കാൻ തീരുമാനിച്ചത്.

നെടുന്പാശേരിയിൽ ഇറങ്ങേണ്ട എല്ലാ വിമാനങ്ങളും മറ്റ് സ്ഥലങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. കുവൈറ്റിൽ നിന്ന് വന്ന വിമാനം മുംബയിലേക്കും ഒമാനിൽ നിന്ന് വന്ന രണ്ടു വിമാനങ്ങൾ ചെന്നയിലേക്കും കോയന്പത്തൂരിലേക്കും തിരിച്ചു വിട്ടു.

Entertainment