• Home
  • News
  • സൗദി: ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കി

സൗദി: ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കി

ജിദ്ദ: കനത്ത മഴയില്‍ റെണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ സഊദി ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കി. ഇതോടെ മലയാളി യാത്രക്കാര്‍ ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങി.

നെടുമ്പാശ്ശേരി വിമാനത്താവളം നാലുദിവസത്തേക്കു അടച്ചതിനാല്‍ സര്‍വീസ് നടത്താനാവില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഇതോടെ പലരും യാത്ര മാറ്റിവയ്ക്കുകയും മറ്റു ചിലര്‍ കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് മാറ്റി പകരം കരിപ്പൂര്‍, തിരിവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് മാറ്റി എടുക്കുകയും ചെയ്തു.

Entertainment