• Home
  • News
  • കോഴിക്കോട്: മഴക്കെടുതിയില്‍ ഇന്ന് 13 മരണം

കോഴിക്കോട്: മഴക്കെടുതിയില്‍ ഇന്ന് 13 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 13 മരണം. കോഴിക്കോട് കുടരഞ്ഞിയില്‍ ഉരുള്‍പൊട്ടി കുട്ടി മരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പിനിയിലാണ് തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടി മരിച്ചത്. അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തു.

ഗുരുതരമായി പരുക്കേറ്റ ഗോപാലന്റെ രണ്ടു കുട്ടികളെ തിരുവമ്പാടി ലിസാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാലക്കാട് നെന്മാറയില്‍ ഉരുള്‍പ്പൊട്ടി 8 പേരുംമരിച്ചു. പ്രദേശത്ത് ഇനിയും ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.കോട്ടയത്ത് തീക്കോയി വെള്ളികുളം ടൗണില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലു പേരും മരിച്ചുഏഴു പേരാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്.മൂന്നുപേര്‍ ഈരാട്ടുപേട്ട റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച നാലു പേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Related News