• Home
  • News
  • ജീവനക്കാർക്ക് ബലി പെരുനാളാഘോഷിക്കാൻ സൗജന്യ വിമാന ടക്കറ്റ് വിതരണം

ജീവനക്കാർക്ക് ബലി പെരുനാളാഘോഷിക്കാൻ സൗജന്യ വിമാന ടക്കറ്റ് വിതരണം

ഉമ്മുല്‍ഖുവൈൻ: സിവിൽ ഡിഫൻസ് വിഭാഗത്തിലെ വിദേശികളായ ജീവനക്കാർക്ക് ബലി പെരുനാളാഘോഷിക്കാൻ സൗജന്യ വിമാന ടക്കറ്റ് വിതരണം ചെയ്യുന്നു. തീർന്നില്ല, വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാർക്ക് സമ്മാനം എന്നിവയും  നൽകും.

സിവിൽ ഡിഫൻസ് നടപ്പിലാക്കുന്ന നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ എന്ന പരിപാടിയുടെ ഭാഗമായാണിത്. ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും അവരെ സംതൃപ്തരാക്കുക വഴി കൂടുതൽ ഉത്പാദനക്ഷമത കൈവരിക്കാനും ഇൗ സമ്മാനം വഴിയൊരുക്കുമെന്ന് ഉമ്മുൽഖുവൈൻ സിവിൽ ഡിഫൻസ് ഡയറക്ടർ ലഫ്.ഡോ.സാലിം ഹമദ് ബിൻ ഹംദ പറഞ്ഞു.

Related News