• Home
  • News
  • ജെറ്റ് എയർവെയ്‌സ് ഖത്തറിൽ നിന്നുള്ള യാത്രക്കാർക്കായി പകരം സംവിധാനം ഏർപ്പെടുത്തി

ജെറ്റ് എയർവെയ്‌സ് ഖത്തറിൽ നിന്നുള്ള യാത്രക്കാർക്കായി പകരം സംവിധാനം ഏർപ്പെടുത്തി

ദോഹ:

നെടുന്പാശേരി വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ ജെറ്റ് എയർവെയ്‌സ് ഖത്തറിൽ നിന്നുള്ള യാത്രക്കാർക്കായി പകരം സംവിധാനം ഏർപ്പെടുത്തി. ഈ മാസം 18 വരെ നെടുന്പാശേരിയിലേക്ക് യാത്ര ചെയാൻ ടിക്കറ്റ് എടുത്തവർക്ക് അധിക തുക ഈടാക്കാതെ മറ്റിടങ്ങളിലേക്ക് ടിക്കറ്റ് അനുവദിക്കുമെന്ന് ജെറ്റ് എയർവേയ്‌സ് ഖത്തർ കൺട്രി മാനേജർ അൻഷാദ് ഇബ്രാഹിം പ്രസ് ഫോർ ന്യുസിനോട് പറഞ്ഞു. ടിക്കറ്റ് തുക തിരികെ ആവശ്യമുള്ളവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇന്ന് രാവിലെ 10.40 ന് നെടുന്പാശേരിയിലേക്ക് പോകേണ്ടിയിരുന്ന ഏതാനും യാത്രക്കാരെ ഇന്ന് രാവിലെ ജെറ്റ് എയർവേയ്‌സിന്റെ കോഴിക്കോട് വിമാനത്തിൽ യാത്രയാക്കി. ഏതാനും യാത്രക്കാരെ ഇന്ന് വെളുപ്പിന് 2.30 ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനത്തിലും നാളത്തെ കോഴിക്കോട് വിമാനത്തിലും അയക്കും. ചെന്നൈ,ബംഗലുരു തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പോകാൻ സർവീസ് ചാർജ് ഈടാക്കാതെ മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ജെറ്റ് എയർവെയ്‌സ് അറിയിച്ചു.

Related News