• Home
  • News
  • പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ്‌ ഇനിയുമുയരാൻ സാധ്യത

പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ്‌ ഇനിയുമുയരാൻ സാധ്യത

കൊച്ചി: പെരിയാറിലും ചാലക്കുടിയിലും  ജലനിരപ്പ്‌ ഇനിയുമുയരാൻ സാധ്യത. ചാലക്കുടി പുഴയുടെ ഒരുകിലോമീറ്റർ പരിധിയിൽ ഉള്ളവരും ആലുവയിൽ ഇപ്പോൾ വെള്ളമെത്തിയതിന്റെ അരകിലോമീറ്റർ പരിധിയിലുള്ളവരും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറിപോകണം. പെരുമ്പാവൂർ, കാലടി, പറവൂർ മേഖലകളിലും വെള്ളമുയരും.

സംസ്‌ഥാനത്ത്‌ പ്രളയക്കെടുതി ശമനമില്ലാതെ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.  ജനങ്ങൾ ജാഗ്രത പാലിക്കണം. ഉദ്യോഗസ്‌ഥർ പറഞ്ഞാൽ ആളുകൾ മാറാൻ തയ്യാറകണം. ഇപ്പോൾ വെള്ളമില്ലെന്ന്‌ കരുതി മാറാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവയിൽ ദേശീയപാതയിലടക്കം വെള്ളംകയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കയാണ്‌.  ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം സ്‌തംഭിച്ചിരിക്കയാണ്‌.മെട്രോസർവീസും നിർത്തിവെച്ചിരിക്കയാണ്‌. പെരിങ്ങൽക്കൂത്ത്‌ ഡാമിൽനിന്നുള്ള അധികജലം രാവിലെുതൽ ചാലക്കുടിയിൽ എത്തിയതാണ്‌ വീണ്ടും ജലനിരപ്പുയർത്തിയത്‌.

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടയിലായി. ആലുവ ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്.  ആലുവയിലെ കടുങ്ങല്ലൂർ, കീഴ്‌മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തൻവേലിക്കര എന്നിവിടങ്ങളും ഒറ്റപ്പെട്ടു. കാഞ്ഞൂർ. മാഞ്ഞാലി, ചേന്ദമംഗലം, അത്താണിഎന്നിവിടങ്ങളിൽ വെള്ളമുയർന്നു.നെടുമ്പാശേരി അത്താണി മേഖലയിൽ നേവിയുടെ അഞ്ചംഗ സംഘം രക്ഷാപ്രവർത്തനത്തിലുണ്ട്‌.

ആലുവയിൽ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്‌. . ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് സ്ഥിതിഗതികൾ രൂക്ഷമാക്കി.

ആലുവ തോട്ടക്കാട്ടുകരയിൽ വീട്ടിൽ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയർ ഫോഴ്‌സ് സംഘം പുറത്തെത്തിച്ചു. അമ്മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സ് സംഘം രക്ഷ പ്രവർത്തനം തുടരുകയാണ്.

എറണാകുളം ഇലക്ട്രിക് സർക്കിളിന് കീഴിൽ വരുന്ന കലൂർ സബ് സ്റ്റേഷനിൽവെള്ളം കയറിയതിനാൽ സബ് സ്റ്റേഷൻ മൊത്തം ഓഫാണ് എളമക്കര, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, പൊറ്റകുഴി എസ്‌ആർഎം  റോഡ്, കത്തൃക്കടവ്‌ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതിയില്ല.വന്ന കളമശ്ശേരി സബ് സ്റ്റേഷൻ ഓഫ് ചെയ്യും എന്ന വാർത്ത തെറ്റാണ്., സർക്കിളിന് കീഴിൽ പറവൂർആലങ്ങാട് സബ് സ്റ്റേഷനും വെള്ളത്തിലാണ്,  മുളവുകാട്, ഞാറയ്ക്കൽ സബ് സ്റ്റേഷനുകൾ ഉച്ചയ്ക്ക് ശേഷം ചാർജ് ചെയ്യും.എറണാകുളം നോർത്ത‌് സബ‌് സ‌്റ്റേഷനും വെള്ളം കയറിയതിനാൽ പൂട്ടിയിരിക്കുകയാണ‌്. ഇവിടെയും ഉച്ചയ‌്ക്ക‌് ശേഷം വൈദ്യുതി വിതരണം പുനരാരംഭിക്കാനാകുമെന്ന‌് കരുതുന്നാതും അധികൃതർ അറിയിച്ചു.

ആലുവ ചാലാക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിലെ 400 ഓളം കുട്ടികൾ ഒറ്റപ്പെട്ടു കിടക്കുന്നതായി വിവരമുണ്ട്‌.നോർത്ത് പറവൂർ ചേന്ദമംഗലം, കൂട്ടുകാൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് രണ്ട് നില കെട്ടിടത്തിൽ, ഒരു കുടുംബത്തിലെ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. കാലടി ആലുവ, ചേന്ദമംഗലം ,  കടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ചിലർ വീടുകളുടെ രണ്ടാംനിലയിൽ കുടുങ്ങി കിടക്കുന്നതായും അറിയിപ്പുണ്ട്‌. 

ആലുവ നഗര ത്തിൽ എൻ ഡിആർ എഫ് രക്ഷാപ്രവർത്തനം നടത്തുന്നു. 3 ബോട്ടുകളിലായി 25 പേരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
പത്തട്ടിപ്പാലത്ത് കോസ്റ്റ് ഗാർഡിന്റെ 12 യൂണിറ്റുകൾ സജ്ജം.

പറവൂരിൽ കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനം നടത്തുന്നു കോസ്റ്റ് ഗാർഡിന്റെ 14 അംഗ സംഘമാണ് പറവൂരിലുള്ളത്പറവൂർ താലൂക്കിൽ ആർമിയുടെ മൂന്ന് ടീമുകൾ രക്ഷാ പ്രവർത്തനത്തിലുണ്ട്. പഞ്ചായത്ത് ഭവൻ, പുത്തൻവേലിക്കര , എഫ് എ സി ടി എന്നിവിടങ്ങളിലായാണ് ആർമി ക്യാംപ് . കുന്നത്തുനാട് താലൂക്കിൽ നേവിയുടെ രണ്ട് സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തുന്നു.കണയന്നൂർ/ കൊച്ചി താലൂക്കുകളിലും രക്ഷാപ്രവർത്തനം തുടരുകയാണ്‌. പിഴ ല പഞ്ചായത്തിൽ നേവിയുടെ ഒരു ടീം രക്ഷാപ്രവർത്തനത്തിനുണ്ട്‌.

കോതമംഗലം / മുവാറ്റുപുഴ മേഖലയിൽ 37 പേരുടെ എൻ ഡിആർ എഫ് സംഘവും ആറു പേരടങ്ങുന്ന സംഘവും രക്ഷാപ്രവർത്തനം നടത്തുന്നു.കടുങ്ങല്ലൂരിൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
പറവൂരിൽ നേവിയുടെ രണ്ട് സംഘങ്ങൾ കൂടി വിന്യസിച്ചു.
 

Related News

Entertainment

Business