• Home
  • News
  • കേരള മഴക്കെടുതി; ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി സമാജം

കേരള മഴക്കെടുതി; ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി സമാജം ഭാരവാഹികള്‍

മനാമ

: കേരളത്തിലുണ്ടായ മഴക്കെടുതികളുടെ പശ്ചാതലത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്‌റൈനില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ നാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും ദുരിതബാധിതരെ സഹായിക്കാനായി കേരള സമാജവും സര്‍ക്കാറിനൊപ്പമുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു. പ്രളയ മേഖലയില്‍ നിന്നുള്ളവരെ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാജം ഹെല്‍പ്പ് ഡെസ്‌ക്കുമായി 0097339440530,39398598,38300213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Related News

Entertainment