• Home
  • News
  • ഹജ്ജ്: സേവന രംഗത്ത് സജീവമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം

ഹജ്ജ്: സേവന രംഗത്ത് സജീവമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം

മക്ക: വോളന്റിയര്‍ സേവന രംഗത്ത് കൂടുതല്‍ സജീവമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം. ഹാജിമാരുടെ വരവ് വര്‍ധിച്ചതോടെ തിരക്കേറിയ ഹറം, അസീസിയ, ബസ് പോയിന്റുകള്‍ എന്നിവിടങ്ങളിലാണ് ഫോറം സജീവമായത്. ഇന്ത്യന്‍ ഹാജിമാരുടെ പ്രധാന ബസ് പോയിന്റായ മഖ്ബസ് ജിന്ന് വഴി കഴിഞ്ഞ ദിവസം എണ്‍പതിനായിരത്തോളം ഇന്ത്യന്‍ ഹാജിമാരാണ് യാത്ര ചെയ്തത്. മഖ്ബസ് ജിന്നില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ളവരും എത്തിയതോടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശ പ്രകാരമാണ് നൂറോളം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റണിഞ്ഞെത്തിയ ഫോറം പ്രവര്‍ത്തകര്‍ മഖ്ബസ് ജിന്നില്‍ വെള്ളം, ചെരിപ്പ്, ജ്യൂസ് എന്നിവ വിതരണം ചെയ്ത്.ു വീല്‍ചെയര്‍ സര്‍വീസും ലഭ്യമാക്കിയിരുന്നു. കൂടാതെ കടുത്ത വെയിലിനെ തുടര്‍ന്ന് അവശരായവര്‍ക്ക് ഹജ്ജ് മിഷന്‍ മെഡിക്കല്‍ വിഭാഗത്തിന്റെ വാട്ടര്‍ക്യൂബ് ഉപയോഗിച്ചുള്ള പരിചരണം ഏറെ ആശ്വാസമായി. ഇതിനി പുറമെ വാട്ടര്‍ സ്‌പ്രേയും സജ്ജീകരിച്ചിരുന്നു.

Related News

Recent Updates