• Home
  • News
  • കുവൈത്ത്: പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം

കുവൈത്ത്: പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം

കുവൈത്ത് സിറ്റി: പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം പങ്ക് ചേരാനായി   ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്‍ കുവൈത്ത് (KODPAK) തീരുമാനിച്ചു. 

16ന് വൈകുന്നേരം മംഗഫില്‍ വച്ച് ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയയോഗത്തിലാണ് തീരുമാനം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. .

ഓണാഘോഷ പരിപാടിയിലേക്ക് മാറ്റിവെച്ച മുഴുവന്‍ തുകയും കോട്ടയം ജില്ലയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാം നഷ്ടപെട്ട കുടുംബങ്ങള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുവാനും എക്‌സികുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും ബിനൊയ് സെബാസ്റ്റിയനെ സംഘടനയുടെ രക്ഷാധികാരി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ് അനൂപ് സോമന്‍, മുന്‍ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജെയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ജോയിന്റ് ട്രഷറര്‍ ജോജോ നന്ദി പറഞ്ഞു യോഗം അവസാനിച്ചു.

Related News

Entertainment

Business