• Home
  • News
  • പ്രളയക്കെടുതികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ റൂവി കെഎംസിസ

പ്രളയക്കെടുതികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ റൂവി കെഎംസിസിയും

മസ്‌കത്ത്: കേരളം നേരിടുന്ന പ്രളയക്കെടുതികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ റൂവി കെഎംസിസിയും. ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തുവാന്‍ നിശ്ചയിച്ച പരിപാടികള്‍ നിര്‍ത്തിവെച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി റൂവി കെഎംസിസി. മുഴുവന്‍ അംഗങ്ങളും അവരുടെ ഒരു ദിവസത്തെ വരുമാനം ദുരന്തമുഖത്തെ സമാശ്വാസ പുനരധിവാസ പ്രവത്തങ്ങള്‍ക്കായി നീക്കിവെക്കും.

പ്രളയക്കെടുതിയില്‍ സര്‍വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിനു പുറമെ കാലവര്‍ഷക്കെടുതി രൂക്ഷമായ ഗ്രാമങ്ങളില്‍ ചിലത് ദത്തെടുത്ത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃനിര്‍മ്മിക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും റൂവി കെഎംസിസി തീരുമാനിച്ചു. കേരള സര്‍ക്കാരുമായും സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായും സഹകരിച്ചുകൊണ്ടായിരിക്കും പുനധിവാസ പദ്ധതികള്‍ നടപ്പിലാക്കുകയെന്നും കെഎംസിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related News