• Home
  • News
  • പ്രളയക്കെടുതി; സഹായവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

പ്രളയക്കെടുതി; സഹായവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: പ്രളയക്കയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതവും ദുഃഖവും പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

ദുരന്തമുഖത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു സഹായാഭ്യര്‍ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകളില്‍ പറയുന്നു. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുറിപ്പിനു വലിയ പിന്തുണയാണു ലഭിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ യുഎഇ  കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. 

Related News

Entertainment