• Home
  • News
  • ചെങ്ങന്നൂർ: രക്ഷാപ്രവർത്തനം ഊർജിതമാക്കി

ചെങ്ങന്നൂർ: രക്ഷാപ്രവർത്തനം ഊർജിതമാക്കി

ചെങ്ങന്നൂർ: പ്രളയത്തെ തുടർന്ന് തീർത്തും ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരിനും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി. പതിനായിരത്തോളം പേർ ഇപ്പോഴും ചെങ്ങന്നൂരിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകൾക്ക് എത്താൻ കഴിയാതെ പോയതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. സൈന്യത്തിന്റെ കൂടുതൽ ബോട്ടുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും. പാണ്ടനാട് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവത്തനം. ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാനാണ് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവർത്തനം ദുഷ്‌കരമായ ചെങ്ങന്നൂരിലും ചാലക്കുടിയിലും ഇന്ന് കരസേനയുടെ വലിയ ബോട്ടുകൾ ഉപയോഗിച്ചാകും രക്ഷാപ്രവർത്തനം. ചാലക്കുടിയിൽ പന്ത്രണ്ടും കാലടിയിൽ അഞ്ചും ചെങ്ങന്നൂരിൽ പതിനഞ്ചും തിരുവല്ലയിൽ പത്തും ബോട്ടുകൾ ഇന്ന് രാവിലെ ആറ് മണി മുതൽ രക്ഷാപ്രവർത്തനത്തിനുണ്ട്. കരസേനയുടെ കൂടുതൽ ബോട്ടുകൾ ഇന്നലെ രാത്രി വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ചിരുന്നു. ചാലക്കുടിയിലും ചെങ്ങന്നൂരിലും വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്. തിരുവല്ല, ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിൽ നാവികസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളുമുണ്ടാകും. ഒറ്റപ്പെട്ട് കഴിയുന്നവർക്കും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്കും ഹെലികോപ്റ്ററുകളും ബോട്ടുകളും വഴി ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്.

പതിനായിരത്തോളം പേർ കുടങ്ങിക്കിടക്കുകയാണെന്നും ഉടൻ സഹായം ലഭിച്ചില്ലെങ്കിൽ വൻദുരന്തത്തിനാണ് ചെങ്ങന്നൂർ സാക്ഷ്യം വഹിക്കുകയെന്നും സജി ചെറിയാൻ എം.എൽ.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരുതരമാണെന്ന് പുറംലോകമറിഞ്ഞത്. രാത്രി എയർലിഫ്റ്റിംഗ് സാദ്ധ്യമല്ലെന്ന് സൈന്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അപകടസാദ്ധ്യത കൂടുതലാണെന്നതാണ് ഇതിന് കാരണം.

ചെങ്ങന്നൂരിലേക്കു രക്ഷാപ്രവര്‍ത്തനത്തിനായി പോയിട്ടുള്ള വള്ളങ്ങളിലെ ചിലരുടെ പേരും ഫോണ്‍ നമ്പറും ചുവടെ ചേര്‍ക്കുന്നു സഹായം ആവശ്യമുള്ളവര്‍ ദയവായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

റീജന്‍ 7558799806
റോബിന്‍ 9562 06ഹ782
ജോണ്‍ ബോസ്‌കോ 9497980025
അലക്‌സ് 9605109461
ആന്റണി ഡിസില്‍വ 9539458473
രാജു യോഹന്നാന്‍ 9048565779
സൈമണ്‍ 9207098402
ഷിന്‍ഞ്ചു 9562389553
തോമസ് ടെറി 8547117211
ബാബു 9562389553
ലിനു നെല്‍സണ്‍ 7030 22 5575

Related News