• Home
  • News
  • കേരളത്തെ തകർത്ത പ്രളയത്തിൽ 500 കോടി ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് മോദി

കേരളത്തെ തകർത്ത പ്രളയത്തിൽ 500 കോടി ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് മോദി

കൊച്ചി: കേരളത്തെ തകർത്ത പ്രളയത്തിൽ 20,​000 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. അടിയന്തരമായി 2000 കോടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആദ്യ ഗഡുവായി 500 കോടി അനുവദിച്ചതായി മോദി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ സഹായം അനുവദിക്കും. കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇതിനകം കേന്ദ്ര സർക്കാർ മൂന്ന് തവണകളായി 280 കോടി രൂപയുടെ ധനസഹായം നൽകിയിരുന്നു.

പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പിണറായിയും സംഘവും പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ യഥാർത്ഥ നഷ്ടം ഇതിലും കൂടുതലാണെന്നും വെള്ളം ഇറങ്ങിയ ശേഷമേ കൃത്യമായ കണക്ക് നൽകാനാകുവെന്നും പിണറായി വ്യക്തമാക്കി.

Related News