പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായമെത്തിക്കാൻ പ്രത്യേകം സംവിധാനം
ദുബായ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായമെത്തിക്കാൻ റെഡ് ക്രസന്റുമായി ചേർന്ന് യു.എ.ഇ പ്രത്യേകം സംവിധാനം ഏർപെടുത്തി. യുഎഇയിൽ ഉള്ളവർക്ക് ഈ പദ്ധതി പ്രകാരം മൊബൈൽ ഫോൺ വഴി ചെറിയ തുകകൾ നാട്ടിലേക്ക് അയക്കാം.
മൊബൈൽ ഫോൺ സേവനങ്ങളായ ഡു അല്ലെങ്കിൽ എത്തിസലാത്ത് വഴി കേരളത്തിലേക്ക് വളരെ വേഗത്തിൽ പണമയക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
എസ്എംഎസ് വഴി സഹായം നൽകാം : Etisalat: SMS 2441 for Dh10 SMS 2443 for Dh50 SMS 2446 for Dh100 SMS 2449 for Dh200 du: SMS 3441 for Dh10 SMS 3443 for Dh50 SMS 3446 for Dh100 SMS 3449 for Dh200