• Home
  • News
  • ഹജ്ജ്: അറഫാ സംഗമം ഇന്ന്

ഹജ്ജ്: അറഫാ സംഗമം ഇന്ന്

മക്ക: പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണത്തിനു സാക്ഷ്യംവഹിച്ച അറഫയിൽ ഇന്നു ലോകമെമ്പാടുംനിന്നുള്ള ഇസ്‍ലാംമത വിശ്വാസികൾ സംഗമിക്കും. ഇരുപതു ലക്ഷത്തിലേറെ ഹജ് തീർഥാടകർ മനസ്സും ശരീരവും ദൈവത്തിലർപ്പിച്ചു കണ്ണീരോടെ പാപമോചനത്തിനായി പ്രാർഥിക്കും. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് – ‘നാഥാ, നിന്റെ വിളി കേട്ട് ഞങ്ങളിതാ എത്തിയിരിക്കുന്നു’ തൽബിയത്തുകൾ അറഫയിലെങ്ങും നിറയും.

മി​നാ​യി​ൽ​നി​ന്നു​ള്ള തെ​രു​വു​ക​ൾ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​റ​ഫ​യി​ലേ​ക്കൊ​ഴു​കു​ന്ന കാ​ഴ്​​ച​യാ​യി​രു​ന്നു. ‘ല​ബ്ബൈ​ക്ക​ല്ലാ​ഹു​മ്മ ല​ബ്ബൈ​ക്’​ എ​ന്നു​ തു​ട​ങ്ങു​ന്ന നാ​ഥ​നെ വാ​ഴ്​​ത്തു​ന്ന ത​ൽ​ബി​യ​ത്ത്​ മ​ന്ത്ര​ങ്ങ​ളു​മാ​യാ​ണ്​ തീ​ർ​ഥാ​ട​ക​ർ അ​റ​ഫ​യി​ലേ​ക്കൊ​ഴു​കു​ന്ന​ത്. മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും ഉ​ച്ച​യോ​ടെ അ​റ​ഫ​യി​ൽ സം​ഗ​മി​ക്കും. നോ​ക്കെ​ത്താ​ദൂ​രം മ​നു​ഷ്യ​സാ​ഗ​ര​മാ​വും പി​ന്നെ​യി​വി​ടം. ഉ​ച്ച​ക്കും വൈ​കു​ന്നേ​ര​വു​മു​ള്ള ന​മ​സ്​​കാ​ര​ങ്ങ​ൾ ഇ​വി​ടെ ഒ​രു​മി​ച്ച്​ നി​ർ​വ​ഹി​ക്കും. 

ഷെയ്ഖ് ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലു ഷെയ്ഖ് ആണ് ഇത്തവണ നമിറ പള്ളിയിലെ പ്രാർഥനയ്ക്കും അറഫ പ്രഭാഷണത്തിനും നേതൃത്വം നൽകുക. കഅബയെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങും ഇന്നാണ്. സന്ധ്യയ്ക്കുശേഷം മുസ്ദലിഫയിലേക്കു നീങ്ങുന്ന തീർഥാടകർ അവിടെ രാപാർക്കും. ജംറയിൽ എറിയാനുള്ള കൽമണികൾ ശേഖരിച്ച് സുബ്‍ഹിക്കുശേഷം മിനായിലേക്കു പുറപ്പെടും.

ആദ്യ കല്ലേറുകർമം പൂർത്തിയാക്കി തല മുണ്ഡനം ചെയ്യുന്നതോടെ ഹജ് ചടങ്ങുകൾക്ക് അർധവിരാമം. മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ–മർവ നടത്തവും നിർവഹിച്ചശേഷം ഇഹ്റാം മാറ്റി പുതുവസ്ത്രങ്ങൾ ധരിച്ചു തീർഥാടകർ ബലി പെരുന്നാൾ ആഘോഷിക്കും. നാളെയാണു ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ; നാട്ടിൽ ബുധനാഴ്ചയും.

അ​റ​ഫ സം​ഗ​മ​ത്തി​ന്​ വ​മ്പി​ച്ച ഒ​രു​ക്ക​മാ​ണ്​ അ​ധി​കൃ​ത​ർ ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ മി​നാ​യി​ൽ​നി​ന്ന്​ മ​ശാ​ഇ​ർ ട്രെ​യി​നു​ക​ൾ അ​റ​ഫ​യി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി. 
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 68,000 ഹാ​ജി​മാ​ർ​ക്കാ​ണ്​ ഇ​ത്ത​വ​ണ ട്രെ​യി​ൻ സൗ​ക​ര്യം ല​ഭി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ ബ​സി​ലാ​ണ് യാ​ത്ര. 40 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​. ചൂ​ട്​ ശ​മി​പ്പി​ക്കാ​ൻ അ​റ​ഫ​യി​ലു​ട​നീ​ളം കൃ​ത്രി​മ ചാ​റ്റ​ൽ​മ​ഴ​ക്ക്​ വാ​ട്ട​ർ​സ്​​പ്രെ​യ​റു​ക​ൾ സ​ജ്ജ​മാ​ണ്. 

ഹാ​ജി​മാ​ർ​ക്ക്​ കു​ട​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. അ​റ​ഫ​യി​ലെ കി​ങ്​ ഫൈ​സ​ൽ പാ​ല​ത്തി​നു സ​മീ​പ൦ ര​ണ്ടു മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക്​ അ​ടു​ത്താ​ണ് ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക്​ സ്​​ഥ​ലം നി​ശ്ച​യി​ച്ച​ത്. 

Related News

Entertainment

Business