• Home
  • News
  • ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു

ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 21, 22 തീയതികളിലായി  ആറ് അന്താരാഷ്ട്ര സര്‍വീസുകളും ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലും നാല് വീതം ആഭ്യന്തര സര്‍വീസുകളുമാണ് നടത്തുക. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും.

21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 10.35 ഓടെ അവിടെ എത്തും. തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക്  12.10 ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും.

22-ാം തിയതിയും ഇതേ സമയത്ത് ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്ക് ഒരു സര്‍വീസുണ്ട്. തിരിച്ച് 10 മണിക്ക് ദമാമില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് പുലര്‍ച്ച 5.30 ന് എത്തും.

മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍ നടത്തുന്നത്.

Related News