• Home
  • News
  • മ​ഹാ​പ്ര​ള​യ​ത്തി​ന്​ ഇ​ര​യാ​യവർക്ക് ​ആ​ശ്വാ​സം പ​ക​ർ​ന്ന്​ പ്ര​വാ​സി സ​മൂ​ഹ​ത്ത

മ​ഹാ​പ്ര​ള​യ​ത്തി​ന്​ ഇ​ര​യാ​യവർക്ക് ​ആ​ശ്വാ​സം പ​ക​ർ​ന്ന്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​​െൻറ സ​ഹാ​യ പ്ര​വാ​ഹം

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ന്​ ഇ​ര​യാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും മ​റ്റും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​​െൻറ സ​ഹാ​യ പ്ര​വാ​ഹം. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും റ​ജ​ബ്​ കാ​​ർ​ഗോ​യും ​ചേ​ർ​ന്ന്​ ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി​യി​​ലേ​ക്ക്​ കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്ന്​ സ​ഹാ​യം എ​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ വ​ലി​യ തോ​തി​ൽ സ​ഹാ​യം എ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ആ​ദ്യ​ഘ​ട്ട​മാ​യി 1080 കി​ലോ സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​​ലേ​ക്ക്​ അ​യ​ച്ചു.

ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ സാ​ധ​ന​ങ്ങ​ൾ അ​യ​ച്ച​ത്.പു​തി​യ വ​സ്​​ത്ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, സാ​നി​റ്റ​റി നാ​പ്​​കി​ൻ​സ്, ശു​ചീ​ക​ര​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, പാ​ൽ​പൊ​ടി, ബ്ലാ​ങ്ക​റ്റു​ക​ൾ, പു​ത​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​യ​റ്റി അ​യ​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തി​ക്കു​ന്ന ഇൗ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ൻ​ഗ​ണ​ന പ്ര​കാ​രം ആ​വ​ശ്യ​ക്കാ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യും.സ​മൂ​ഹ​ത്തി​​െൻറ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്ന്​ സ​ഹാ​യം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ അ​ടു​ത്ത ദി​വ​സം നാ​ട്ടി​ൽ എ​ത്തി​ക്കും. വീ​ട്ടു​ജോ​ലി​ക്കാ​ർ, ന​ഴ്സു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ടാ​ക്സി​ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഇൗ ​സം​രം​ഭ​വ​വു​മാ​യി സ​ഹ​ക​രി​ച്ചു.

മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. സാ​ൽ​മി​യ പീ​സ് വാ​ട്ട്സ്ആ​പ്​ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ, ഷി​ഫ അ​ൽ ജ​സീ​റ ആ​ശു​പ​ത്രി ഗ്രൂ​പ്പി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, കെ.െ​എ.​ജി ക​നി​വ് പ്ര​വ​ർ​ത്ത​ക​ർ, റ​ജ​ബ് കാ​ർ​ഗോ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ വ്യ​ക്തി​ക​ളു​ടെ അ​ക്ഷീ​ണ പ്ര​യ​ത്ന​ഫ​ല​മാ​യാ​ണ് നാ​ട്ടി​ലേ​ക്ക് കാ​ർ​ഗോ സ​ർ​വി​സ് പ്ര​യാ​സ​മാ​യി​ട്ടും ഞാ​യ​റാ​ഴ്ച ത​ന്നെ 1080 കി​ലോ സാ​ധ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ധി​ച്ച​ത്.

Related News