• Home
  • News
  • സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സന്ദേശം വ്യാ

സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സന്ദേശം വ്യാജം

തിരുവനന്തപുരം: ദുരിതബാധിതരായി സ്വന്തം വീടുപേക്ഷിച്ച് മറ്റ് വീടുകളിലും സുരക്ഷിത സ്ഥാനങ്ങളിലും മാറിത്താമസിക്കുന്നവര്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സന്ദേശം വ്യാജമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.

സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്നതിന് ദുരിതാശ്വാസ ക്യാംപുകളില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മാത്രമേ ദുരന്തബാധിതര്‍ക്കായി ഭാവിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്ക് അര്‍ഹതയുണ്ടാകൂ എന്ന സന്ദേശം തെറ്റാണ്. വില്ലേജ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്റെ ആശ്വാസ പദ്ധതികള്‍ക്ക് നടപടി സ്വീകരിക്കുകയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് ദുരിതാശ്വാസ ക്യാംപിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് അനാവശ്യമായ തിരക്ക് സൃഷ്ടിക്കും. ക്യാംപിന്റെ സുഗമമായ നടത്തിപ്പിനെയും ഇത് ബാധിക്കും. അതിനാല്‍ അത്യാവശ്യമുള്ളവര്‍ മാത്രം ക്യാംപ് ഉപയോഗിക്കുകയും മറ്റുള്ളവര്‍ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയുമാണ് ഉചിതം.

Related News

Entertainment