• Home
  • News
  • പ്രളയക്കെടുതി: യു.എ.ഇ യിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് പ

പ്രളയക്കെടുതി: യു.എ.ഇ യിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് പ്രവാസി സംഘടനകൾ

ദുബായ് : മഹാ പ്രളയത്തെ തുടർന്ന് കേരളത്തിൽ അകപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന മാനിച്ചു യു.എ.ഇ യിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് പ്രവാസി സംഘടനകൾ.

കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ നിരവധി പ്രവാസി കുടുംബങ്ങൾ അപ്രതീക്ഷിത പ്രളയത്തിന്റെ കെടുതിയിൽ നിന്ന് ഇതുവരെ രക്ഷ നേടിയിട്ടില്ലെന്നും ഈ സന്ദർഭത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് അൽപം നീട്ടിവച്ചാൽ വലിയ ആശ്വാസമായിരിക്കുമെന്നും പ്രവാസി സംഘടനകൾ അറിയിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി വഴി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിലും സ്‌കൂൾ മാനേജ്‌മെന്റുകളിലും സമ്മർദ്ദം ചെലുത്താൻ പ്രവാസി സംഘങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

അവധിക്കെത്തിയ പ്രവാസികളിൽ പലരുടെയും പാസ്പോർട് ഉൾപ്പെടയുള്ള രേഖകൾ നഷ്ടപ്പെട്ടത് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.. നഷ്ടപ്പെട്ട രേഖകൾ തിരുവനന്തപുരം യു എ ഇ കൗൺസിലേറ്റ് വഴി അടിയന്തരമായി തിരിച്ചു നൽകുന്നത് കാര്യം പരിഗണിക്കുമെന്നും സുഷമ സ്വരാജ് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

Related News

Entertainment