• Home
  • News
  • പ്രളയ ദുരന്തം; ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്ന് ഐക്യരാ

പ്രളയ ദുരന്തം; ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: പ്രളയ ദുരന്തം നേരിടുന്ന കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ യുഎന്‍ നിലപാട് അറിയിച്ചു. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സഹായ വാഗ്ദാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത ശേഷം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്നാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്.

Related News

Entertainment

Business